വാക്കുതര്‍ക്കം; മലപ്പുറത്ത് അച്ഛനെ മകന്‍ വെട്ടിക്കൊന്നു

മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകന്‍ ആബിദിനെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാവിലെ പതിനൊന്നുമണിയോടെ ഹംസുവിന്റെ ഭാര്യയും മകന്‍ ആബിദും ബദര്‍ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. വീട്ടില്‍ കയറാനുള്ള ശ്രമ ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മില്‍ ഉന്തും തള്ളുമായി. അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ ഹംസുവിന് സാരമായി പരുക്കേറ്റു. ഹംസുവിന്റെ മരണവിവരം പോലീസിനെ അറിയിച്ചതും മകനാണ്.

ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News