24.9 C
Kottayam
Friday, May 10, 2024

കൊച്ചിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

Must read

കൊച്ചി: ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റു കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരുക്കേറ്റ ഭരതനെ ഉടന്‍ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകിയായ മകന്റെ അറസ്റ്റ് ചേരാനെല്ലൂര്‍ പോലീസ് ഉടന്‍ ശേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week