24.8 C
Kottayam
Thursday, June 4, 2026

ലഹരിവസ്തുക്കൾ വാങ്ങാൻ പണംനൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു

Must read

കണ്ണൂര്‍: ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ രണ്ട് കൈകളിലും വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കേപൊയ്‌ലൂരിലാണ് സംഭവം നടന്നത്. വടക്കേയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ് വെട്ടി പരിക്കേല്‍പ്പിച്ചത്. അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

പോലീസ് വീട്ടിലെത്തി മകനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ബാറുകളില്‍ അടിയുണ്ടാക്കിയ കേസുകളുള്‍പ്പടെ നിഖിലിന്റെ പേരിലുണ്ട്. ഇയാള്‍ സ്വന്തം കൈകളിലും കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. നിരന്തരം പ്രശ്‌നക്കാരനായ ഒരാളാണ് നിഖില്‍.

മകനോട് ക്ഷമിച്ചെന്നും പരാതി നല്‍കാന്‍ തയ്യാറല്ലെന്നുമാണ് അമ്മ ജാനു പറയുന്നത്. നിഖിലിനെതിരെ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്ത് മറ്റ് നിയമനടപടികള്‍ സ്വീകരിക്കാമെങ്കിലും അമ്മ പരാതി നല്‍കാത്തത് സാങ്കേതികമായി തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. സ്ഥലം എംഎല്‍എ കെ.പി മോഹനന്‍ ഉള്‍പ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും നിയമനടപടിക്ക് അമ്മ തയ്യാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week