24.5 C
Kottayam
Friday, June 5, 2026

ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ;ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം

Must read

ന്യൂഡൽഹി: കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ‘ഫാമിലി ലിങ്ക് ആപ്പ്’ മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ എത്തിയിരിക്കുന്നത്. മാതാപിതാക്കളെ മക്കളുടെ ഓൺലൈൻ, ഓഫ്‌ലൈൻ ഫോൺ-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷൻ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങൾ കൈയ്യിൽ വയ്ക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഓൺലൈൻ വഴി ചെയ്യാൻ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷൻ ലഭിക്കും.  

നിലവിൽ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്‌സ്, കൺട്രോൾസ്, ലൊക്കേഷൻ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ൽ അവതരിപ്പിക്കുമ്പോൾ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതാണ് ഹൈലൈറ്റ്‌സ്. എങ്ങനെയാണ് ഫോൺ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമൺസെൻസ് മീഡിയ, കണക്ട്‌സെയ്ഫ്റ്റി, ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതാണ് കൺട്രോൾസ്. ഏതെല്ലാം തരം കണ്ടന്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നൽകണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം.  പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓൺലി’ ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ്  ലൊക്കേഷൻ ടാബ്  ഉപയോഗിക്കുന്നത്.

ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ലൊക്കേഷനും പെട്ടെന്ന് കണ്ടെത്താനാകും. കുട്ടികളുടെ ഫോണില് ‍ ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. കുട്ടികള്‌‍ക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം.  പക്ഷേ ഒരു കുഴപ്പമുണ്ട്. സൗജന്യമായി ലഭിക്കുന്ന സേവനങ്ങളാണ് ഇവയെല്ലാം എന്നത് തന്നെയാണ് പ്രശ്നം. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരോ നിമിഷത്തെക്കുറിച്ചും ചെയ്തിയെക്കുറിച്ചും ഗൂഗിൾ അറിഞ്ഞുകൊണ്ടെയിരിക്കും. കുട്ടിയെ കൂടാതെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റഡ് ആയിരിക്കും. ഈ ഡാറ്റകൾ ഭാവിയിൽ എന്തിനൊക്കെ ഉപയോഗിക്കുമെന്ന് പറയാനാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week