തൃശൂര്‍: മകന്റെ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകര്‍ന്നു. കണ്ണില്‍ രക്തം തളം കെട്ടി അപകടാവസ്ഥയിലായ വയോധികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കാക്കശേരി പുളിഞ്ചേരി പടി പാലത്തിന് സമീപമാണ് കൊടുംക്രൂരത അരങ്ങേറിയത്.
സ്ഥിരം മദ്യപാനിയായ മകന്റെ അതിക്രമം സഹിക്കവയ്യാതെ അമ്മ ശനിയാഴ്ച പോലീസില്‍ വിവരമറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ മദ്യപിച്ചെത്തുകയും അമ്മയെ മര്‍ദിക്കുകയുമായിരുന്നു. അവശയായ ഇവരെ തള്ളി താഴെയിടുകയും ചെയ്തു.
തുടര്‍ന്ന് നിലത്തുവീണ ഇവരുടെ മുഖത്ത് കാല് കൊണ്ട് ചവിട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇവരുടെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News