കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട വാഹനം കാൽനടയാത്രക്കാരിയായ വിദ്യാർത്ഥിനിയുടെ മേൽ പാഞ്ഞുകയറി,നില ഗുരുതരം ( സി.സി.ടി.വി ദൃശ്യം പുറത്ത് )

കോട്ടയം:നിയന്ത്രണം വിട്ട വാഹനം കാൽനടയാത്രക്കാരിയായ വിദ്യാർത്ഥിനിയുടെ മേൽ പാഞ്ഞുകയറി.കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.

പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജ് വിദ്യാർത്ഥിനി പാറത്തോട് ഇടപറമ്പിൽ ഷാനി സാബു (21)വിനെയാണ് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചത്.

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പെൺ കുട്ടിയുടെ നില ഗുരുതരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News