31.1 C
Kottayam
Sunday, November 24, 2024

മംഗല്യസൂത്രവുമായി സബ്യസാചി, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

Must read

മുംബൈ:ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി (Sabysachi Mukherjee) ഒരുക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ബോളിവുഡ് നടിമാരായ അനുഷ്ക ശര്‍മ്മ (Anushka Sharma) മുതല്‍ ദീപിക പദുകോണ്‍ (Deepika Padukone) വരെ സബ്യസാചി ഡിസൈന്‍ വിവാഹ വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹ വേദിയില്‍ എത്തിയത്. ബ്രൈഡല്‍ വസ്ത്രങ്ങളുടെ (bridal outfits) വലിയ കളക്ഷനാണ് അദ്ദേഹത്തിന്‍റെ സ്റ്റോറിലുള്ളത്.

അടുത്തിടെയാണ് തന്‍റെ ബ്രൈഡുകള്‍ക്ക് വേണ്ടി ആഭരണ കളക്ഷനും സബ്യസാചി തുടങ്ങിയത്. പരമ്പരാഗതവും ഒപ്പം ഫാഷനും ഒന്നിക്കുന്നതാണ് ഈ ആഭരണങ്ങളുടെ പ്രത്യേകത. ഇപ്പോഴിതാ രാജകീയ ബംഗാള്‍ ‘മംഗല്യസൂത്ര’യുടെ (Royal Bengal ‘mangalsutra’) കളക്ഷനുമായാണ് സബ്യസാചി രംഗത്തെത്തിയത്. 1,65,000 രൂപ മുതലാണ് ഇവയുടെ വില.

മംഗല്യസൂത്രം അഥവാ താലി അണിഞ്ഞ് നില്‍ക്കുന്ന തന്‍റെ മോഡലുകളുടെ ചിത്രങ്ങളും സബ്യസാചിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ വലിയ ട്രോളുകളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് വിമര്‍ശനം. മംഗല്യസൂത്രം കാണിക്കാന്‍ ഇത്തരത്തില്‍ ബ്രായും ബിക്കിനിയും അണിയേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തി ശരീരവണ്ണവും ഇരുണ്ട ചര്‍മ്മവുമുള്ള യുവതികള്‍ ഇതിനുമുമ്പും സബ്യസാചിയുടെ മോഡലുകളായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

മലയാളി യുവതിക്ക് യുകെയില്‍ ജയില്‍ ശിക്ഷ., കോടതിവിധി കാറിടിച്ച് 62 വയസ്സുകാരി മരിച്ച കേസില്‍

ലണ്ടൻ :യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്....

ഇന്ത്യ ഒരു ദിവസം കൊണ്ട് എങ്ങനെയാണ് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്; കാലിഫോർണിയയിൽ ഇപ്പോഴും തീര്‍ന്നിട്ടില്ല; പ്രശംസിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘ഒരു ദിവസം കൊണ്ട്‌ എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച...

മലയാളം പഠിച്ച് തുടങ്ങി; പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാട്ടില്‍ നിന്നും ജയിച്ച പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. നാളെ മുതൽ നടക്കുന്ന പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും...

ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയർസ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിന്‍. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.