28.4 C
Kottayam
Saturday, June 6, 2026

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! ശ്രീനിവാസന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

Must read

കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ ശ്രീനിവാസനൊപ്പം(sreenivasan) ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.

”നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോഴാണ് സന്തോഷം, ഒപ്പം എക്കാലത്തെയും നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാവുന്നതും. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്നാണ് മഞ്ജു കുറിച്ചത്.
ധ്യാൻ ശ്രീനിവാസനും ഇവർക്കൊപ്പമുണ്ട്.

മഞ്ജു വാര്യർ 1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

- Advertisement -

അടുത്തിടെ മഞ്ജു വാര്യരെക്കുറിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം ബാലാജി ശര്‍മ(balaji Sharma) പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിരുന്നു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണിമുകുന്ദന്‍ , കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെക്കുറിച്ചുമെല്ലാം ബാലാജി പറയുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ എന്നത് തന്റെ ചങ്ക് ആണെന്നും സിനിമയില്‍ സാമ്പത്തികമായും, സാമൂഹികമായും ഒരു സ്ഥാനം ഉറപ്പിച്ച നല്ല ഒരു നടന്‍ ആണെന്നും ബാലാജി പറയുന്നു. ഉണ്ണിമുകുന്ദന്‍ തന്റെ ചോട്ടാഭായി ആണെന്നും ബാലാജി വ്യക്തമാക്കി.

- Advertisement -

ഞാനൊക്കെ മലയാള സിനിമയില്‍ വരും മുന്‍പേ കണ്ടിട്ടുള്ള ഒരാള്‍ ആണ് മഞ്ജു വാര്യര്‍. അഭിനയപ്രതിഭയുള്ള, സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന നമ്മള്‍ അന്തം വിട്ടുനോക്കി നിന്ന ഒരാള്‍ ആണ് മഞ്ജു. ഞാന്‍ ആദ്യമായി അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന സിനിമയില്‍ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്‌കാരം സാര്‍ എന്ന് പറഞ്ഞു. ഞാന്‍ അതിശയിച്ചു തിരിഞ്ഞുനോക്കി. എന്നാല്‍ എന്നോട് തന്നെയാണ് ആ നമസ്‌കാരം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ് അവര്‍.

ഇത് കള്ളക്കളിയാണോ എന്ന് ഞാന്‍ ഒബ്‌സര്‍വ് ചെയ്തു. ഈ ഒരു ഡൗണ്‍ ടു എര്‍ത്ത് ഒക്കെ നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന്. കുറേദിവസം ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ അതെ രീതിയില്‍ ആണ് നിലനില്‍ക്കുന്നത്. എപ്പോള്‍ ഷൂട്ടിങ് വിളിച്ചാലും നല്ല എനെര്‍ജിയോടെ നില്‍ക്കും. അഭിനയത്തോടുള്ള പാഷന്‍ ഒക്കെയും കണ്ടുനിന്നുപോകും. ആ സിനിമക്ക് ശേഷം അഭിനയിക്കുന്നത് മോഹന്‍ലാലില്‍ ആണ്. പല ആളുകളില്‍ നിന്നും മനസിലാക്കിയതും അവര്‍ വളരെ ഡൌണ്‍ റ്റു എര്‍ത്തായ ഒരാള്‍ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാന്‍ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും എന്നും ബാലാജി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week