വീട്ടില്‍ കേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവനെ വിളിക്കാന്‍ പറ്റിയ പേരല്ല അതിഥി; കുറിപ്പ്

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ വെള്ളവും വളവും നല്‍കി വളര്‍ത്തുമ്പോള്‍ തിരിഞ്ഞു കൊത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് വോട്ടു ബാങ്ക് വളര്‍ത്തിയ രാഷ്ട്രീയക്കാരെന്ന് സോഷ്യല്‍ മീഡിയ ആരോപണം. ‘കാലം നോക്കാതെ വന്ന് വീട്ടിലെ സല്‍ക്കാരം സ്വീകരിച്ച് സംപ്രീതനായി ഉടനേയോ അടുത്ത് തന്നെയോ തന്റെ കാര്യം നോക്കി മടങ്ങുന്നവനാവണം അതിഥി,,,,
അല്ലാതെ വീട്ടില്‍കേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവന് വിളിക്കാന്‍ പറ്റിയ പേരല്ല അതിഥി’ എന്ന് അഡ്വ: ശ്യാം കെ ഹരിഹരന്‍ കുറിക്കുന്നു.

നിരവധി സ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ ഒരു തീപ്പൊരി മതി കലാപം എന്ന രീതിയിലേക്ക് മാറാണെന്നും ഇവര്‍ പറയുന്നു. ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. ഈ കലാപം പോലീസ് പെട്ടെന്ന് വിചാരിച്ചാല്‍ അടിച്ചമര്‍ത്താനും പറ്റില്ല എന്നതിന്റെ തെളിവാണ് ഇന്ന് പുലര്‍ച്ചെ നടന്ന കലാപം എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരം അനുസരിച്ച് പൊലീസുകാര്‍ അന്വേഷിക്കാനെത്തി. എന്നാല്‍, തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിക്കുകയും കണ്‍ട്രോള്‍ റൂം വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു.

സംഭവം അന്വേഷിക്കാനായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍നിന്നും എത്തിയവരെ അതിഥി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്തു. പിന്നീട് ആലുവ എസ്പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലില്‍നിന്നും ബലംപ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News