24.9 C
Kottayam
Friday, June 5, 2026

ദിലീപ് അനിയനെ പോലെ, എന്തിലൂടെയൊക്കെയാണ് അവന്റെ ജീവിതം കടന്നു പോയത്; ബന്ധത്തിന്റെ ആഴം പറഞ്ഞ് ലാല്‍ജോസ്

Must read

നടന്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് വാചാലനായി സംവിധായകന്‍ ലാല്‍ജോസ്. അനിയനെ പോലെയാണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ് എന്ന് ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നടന്റെ കുടുംബത്തില്‍ തനിക്ക് ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഡിപ്രഷന്‍ വന്നാല്‍ ആദ്യം വിളിക്കുന്നതും പറയുന്നതും ദിലീപിനെയാണെന്നും ലാല്‍ജോസ് പറഞ്ഞു.

ലാല്‍ജോസിന്റെ വാക്കുകള്‍;

ദിലീപിന് ഒരു കാര്യവും ആരും തളികയില്‍ വച്ച് കൊടുത്തിട്ടില്ല. അവന്റെ എല്ലാ നേട്ടങ്ങളും കഠിനാധ്വാനത്തിലൂടെ നേടിയതാണ്. കണ്‍വെന്‍ഷണല്‍ നായക സങ്കല്‍പ്പത്തിലുള്ള രൂപമോ പശ്ചാത്തലമോ ഇല്ലാതെ കഷ്ടപെട്ട് അധ്വാനിച്ച് നേടിയതാണ്. ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ്.

എപ്പോഴും താന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്. എന്തിലൂടെയൊക്കെയാണ് അവന്റെ ജീവിതം കടന്നു പോയത്. എല്ലാ ഘട്ടത്തിലും താന്‍ കൂടെ ഉണ്ടായിരുന്നു. താന്‍ ദിലീപിന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഒന്നുമല്ല. പക്ഷേ തന്റെ ബെസ്റ്റ് ഫ്രണ്ട്സില്‍ ഒരാള്‍ ദിലീപാണ്.

- Advertisement -

അവന്റെ വീട്ടുകാരും അവനും തനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായാല്‍ ”എന്റെ മൂത്തമകന്‍ വരട്ടെ. എന്നിട്ട് കാണിച്ച് തരാം” എന്ന് ദിലീപിന്റെ അച്ഛന്‍ പറയുമായിരുന്നു.

- Advertisement -

നടന്‍ എന്ന നിലയില്‍ ദിലീപിനെ കുറിച്ച് പറയുകയാണെങ്കില്‍, തിരക്കഥ മുഴുവന്‍ കേട്ടതിന് ശേഷം ഓക്കെ പറയുകയോ, അല്ലെങ്കില്‍ സംവിധായകന്‍ പറയുന്നത് മാത്രം അഭിനയിക്കുകയോ ചെയ്യുന്ന ഒരാള്‍ അല്ലായിരുന്നു. സംവിധായകനും എഴുത്തുകാരനും ഉള്ളതുപോലെ നടനും ഉത്തരവാദിത്തം ഉണ്ടെന്ന് ദിലീപ് കാണിച്ചു.

അവന് വേണ്ടിയുള്ളത് അവന്‍ തന്നെ കൊണ്ട് വന്നിരുന്നു. അയാളുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമയാക്കി ഓരോന്നിനെയും മാറ്റി. കഥാപാത്രങ്ങളെ പൊലിപ്പിക്കുകയും ആളുകള്‍ എവിടെയാണ് ചിരിക്കുക എന്ന് വരെ ദിലീപിന് അറിയമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week