മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ റിസര്‍വ് താരമാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ പോര്. ഏകദിനത്തില്‍ 55+ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും എങ്ങനെയാണ് 17 അംഗ ടീമില്‍ നിന്ന് പുറത്തായതെന്നാണ് ആരാധകരുടെ ചോദ്യം. സൂര്യകുമാറിനേക്കാള്‍ എന്തുകൊണ്ടും ടീമിലെത്താന്‍ യോഗ്യത സഞ്ജുവിനാണെന്നും വാദം. മാത്രമലല്ല, ഒരു പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിലക് വര്‍മയെ ടീമിലെടുത്തതും. ഇതും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
മധ്യ ഓവറുകളില്‍ സഞ്ജുവിനേക്കാള്‍ യോഗ്യനായ താരം ഇന്ത്യയുടെ ഏകദിന ടീമിലില്ല. സ്പിന്നിനെതിരെ കളിക്കാന്‍ സഞ്ജു മിടുക്കനാണെന്നുള്ള കാര്യം സെലക്റ്റര്‍മാര്‍ മറന്നുപോയെന്നും ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ഷന്‍ കമ്മിറ്റിയെ ആരാധകര്‍ ഓര്‍മിപ്പിച്ചു. ചില ട്വീറ്റുകള്‍ വായിക്കാം.
Surya Kumar yadav and Tilak Varma are selected by Mumbai Indians team selectors for #AsiaCup2023 !
— CHEEKU's PR 🌝 (@Aarohi_pate1) August 21, 2023
Our deserving plyerys ( Shikhar Dhawan , Sanju Samson , Chahal ) are dropped by Mumbai Indians team selectors because they are not from Mumbai Indians team !
3 player jo select hone ke liye
— Harshit Sarsiya (@sarsiya_harshit) August 21, 2023
Selectors ke sofe par nahi sote #SanjuSamson #AsiaCup https://t.co/674xw58B6w
Indian Cricket team and dropping Sanju Samson is a better love story than twilight but ….
— Rithul Krishna V S (@retardrkrish) August 21, 2023
its surprises to see that Sanju Samson as a backup player ..!
Much improved ..🤯!#SanjuSamson #AsiaCup #BCCI #IndianCricketTeam #asiacup2023 @IamSanjuSamson @BCCI pic.twitter.com/RjaSM79QWe
Having 61 Average and 100 Strike Rate is not enough. Sanju Samson not Included in Asia Cup. pic.twitter.com/6vdnHQf0Dx
— Ayush Ranjan (@AyushRaGenius) August 21, 2023
Sanju samson he is not part only bcoz he is not from MI lobby
— ℛ𝒶𝓀ℯ𝓈𝒽 🐅 (@Spenses01) August 21, 2023
Sanju Samson is more better then KL Rahul in middle order He diserve that position
— Aaditya Pahada (@AadityaPahada1) August 21, 2023
ഇടങ്കയ്യനാണെന്നുള്ള പരിഗണനയാണ് തിലകിന് ലഭിച്ചത്. മാത്രല്ല, സ്പിന്നറായും താരത്തെ ഉപയോഗിക്കാം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതും തിലകിന് ഗുണമായി. മറുവശത്ത് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ മൂന്ന് തവണയാണ് അവസരം ലഭിച്ചത്. എന്നാല്‍ മുതലാക്കാനായതുമില്ല.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
ഈ മാസം 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്.