24.9 C
Kottayam
Friday, June 5, 2026

‘സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്’, മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Must read

തൃശൂർ:വ്യവസായി ആയ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോന്‍ഹലാലും ഭാര്യ സുചിത്രയും പങ്കെടുത്തത് ഏറെ വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ആരാധകരടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

എന്നാല്‍ വിമര്‍ശനവുമായും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു. മാസ്‌ക് ധരിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലാണ് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

‘സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്. ലാലേട്ടാ നിങ്ങള്‍ ഒരു മാതൃകയാണ് ഈ കെട്ടകാലത്ത് പ്രവര്‍ത്തികളും മാതൃകാപരമാകണം’ എന്നാണ് വന്നിരിക്കുന്ന ഒരു കമന്റ്.

നിങ്ങളെപ്പോലെ ഒരാള്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ നില്‍ക്കുന്നത് കാണു്‌ബോള്‍ ഒരു ആരാധകനെന്ന നിലയില്‍ ശരിക്കും നിരാശ തോന്നുന്നു. കാരണം ഒരുപാട് പേര്‍ക്ക് നിങ്ങള്‍ മാതൃകയാണ് എന്നത് തന്നെ. സെലിബ്രിറ്റിറ്റികള്‍ക്കും മുതലാളികള്‍ക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നു’ എന്നതാണ് മറ്റൊരു കമന്റ്.

- Advertisement -

രവി പിള്ളയുടെ മകന്‍ ഗണേഷിനും വധു അഞ്ജനക്കും ആശംസകള്‍ നേരാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാല്‍ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

- Advertisement -

അതേസമയം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടന്‍ മോഹന്‍ലാലാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week