27.8 C
Kottayam
Tuesday, May 28, 2024

രഹസ്യങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക്, നാവികസേനയില്‍ സമൂഹമാധ്യമങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണിനും നിരോധനം

Must read

ന്യൂഡല്‍ഹി: നാവികസേനാ മേഖലകളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വാട്സ് ആപ്പ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ കര്‍ശനമായി നിരോധിച്ചു.സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരോധനമുണ്ട്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലുമാണ് ഫോണുകള്‍ക്ക് നിയന്ത്രണം. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

അതേസമയം നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്.

ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week