ശോഭാ സുരേന്ദ്രനും കണ്ണന്താനവും പുറത്ത്; ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് സമിതിയില്‍ ഉള്ളത്. പികെ കൃഷ്ണദാസിനെയും ഇ ശ്രീധരനെയും പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.

എണ്‍പതംഗ സമിതിയില്‍നിന്ന് കേരളത്തില്‍നിന്നുള്ള ശോഭാ സുരേന്ദ്രനെ പുനസംഘടനയില്‍ ഒഴിവാക്കി. അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ നിര്‍വാഹക സമിതിയില്‍ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ സമിതിയിലുണ്ട്.

തമിഴ്നാട്ടില്‍നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ സമിതിയില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു പ്രത്യേക ക്ഷണിതാവാണ്.നടന്‍ മിഥുന്‍ ചക്രവര്‍ത്തി പുനസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതിയില്‍ അംഗമാണ്. വരുണ്‍ ഗാന്ധിയും മേനകാ ഗാന്ധിയും പുതിയ പട്ടികയില്‍ ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News