നടക്കാനിറങ്ങിയ വീട്ടമ്മയെ കയറിപിടിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളാംചിറ സ്വദേശി തറയില്‍ അജിത്താണ് അറസ്റ്റിലായത്. ആക്രമണത്തില്‍ നിലത്തു വീണ വീട്ടമ്മയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

എസ്.എച്ച്. കോളജ് റോഡിലെ നടപ്പാതയിലൂടെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്ന വീട്ടമ്മയെ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ അരികില്‍ എത്തി നടക്കാന്‍ ഇറങ്ങിയതാണോ എന്ന് ചോദിച്ചശേഷം കടന്നു പിടിച്ചു അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്തപ്പോള്‍ മുഖത്തടിച്ചു. നിലത്തു വീണതോടെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി യുവാവ് രക്ഷപ്പെട്ടു.

വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ ഓട്ടോറിക്ഷ തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു സമയം കഴിഞ്ഞ് ഇതേയുവാവ്, കോളജ് പരിസരത്ത് തിരിച്ചെത്തി. സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തു. പിന്നാലെ, പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. വീട്ടമ്മ ഈ യുവാവിനെ തിരിച്ചറിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News