26.2 C
Kottayam
Friday, June 5, 2026

മോശം അനുഭവം ഉണ്ടായാല്‍ അപ്പോള്‍ പ്രതികരിക്കാത്തതെന്താണ്? ചോദ്യവുമായി സുചിത്ര നായര്‍

Must read

കൊച്ചി: ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന് നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സുചിത്ര നായര്‍. ആ സംഭവത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഹണി റോസ് – ബോബി ചെമ്മണ്ണൂര്‍ വിവാദം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുചിത്ര നായരുടെ പ്രതികരണം.

ഒരു പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് സുചിത്ര തന്റെ അഭിപ്രായം പങ്ക് വെക്കുന്നത്. എന്നാല്‍ ഹണി റോസിന്റേയോ ബോബി ചെമ്മണ്ണൂരിന്റേയോ പേരൊന്നും എടുത്ത് പറയാതെയാണ് സുചിത്ര നായരുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. എങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുചിത്ര നായരുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.

- Advertisement -

താന്‍ നില്‍ക്കുന്ന മേഖലയിലാണെങ്കില്‍ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ് എന്നും ഇന്ന് തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ട് എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത് എന്നും സുചിത്ര പറഞ്ഞു. ആ സമയത്ത് തന്നെ പ്രതികരിക്കണം എന്നാണ് തനിക്ക് പറയാനുള്ളത് എന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

- Advertisement -

‘നമ്മള്‍ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ്,’ എന്നാണ് സുചിത്ര പറയുന്നത്.

- Advertisement -

തനിക്ക് ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്ത് നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ഹണി റോസ് പരാതിപ്പെട്ടത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് കേസിനാധാരം. ഈ സംഭവത്തിന് ശേഷവും തന്നെ നിരന്തരം അപമാനിക്കുകയാണ് എന്നാണ് ഹണി റോസ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതിയുമായി എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട് എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സിജെഎം കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ബോബി നല്‍കിയ അപ്പീല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ കാക്കനാട് ജയിലില്‍ ആണ് ബോബി ചെമ്മണ്ണൂര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week