29.4 C
Kottayam
Saturday, June 6, 2026

ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാല്‍ കേരളം കുലുങ്ങില്ല, പണ്ട് ശബരിമലയുടെ പേരിൽ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണ്’; എൻഎസ്എസിനെതിരെ എസ്എൻഡിപി യൂത്ത് മൂവ്മെൻ്റ്

Must read

കൊച്ചി: ഗണപതിയെക്കുറിച്ചുള്ള സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ്. ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടിട്ടും തലകുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ലെന്ന് യൂത്ത് മൂവ്മെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകരെന്നും കുറിപ്പില്‍ പറയുന്നു.

എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റിന്‍റെ കുറിപ്പ്

ഗണപതിയെ കേരള സ്പീക്കർ എ.എൻ. ഷംസീർ അപമാനിച്ചത്രെ…!! ഉണരണ്ടേ ഹിന്ദൂ ? ഉണരൂ ഹിന്ദു ഉണരൂ.. ഉണരാൻ വേണ്ടിയാണ് ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടത്. തല കുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ല. അതിൽ അവഹേളനം ആർക്കെങ്കിലുമുണ്ടെങ്കിൽ ആദ്യത്തെ വിമാനം പുഷ്പക വിമാനമെന്ന് പറഞ്ഞവർക്കാണ്. 

ആദ്യത്തെ ഐവിഎഫ് ശിശുക്കൾ കൗരവർ ആണെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതി ഭഗവാനിലാണ് ചെയ്തത് എന്ന് പറഞ്ഞവർക്കാണ്. ആരാണ് ഇതൊക്കെ പറഞ്ഞു ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചത് ? സംശയമെന്ത് ? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകർ.

- Advertisement -

ഇനി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഷംസീർ എന്താണ് പറഞ്ഞത് ? സംഘപരിവാറിന്‍റെ ഇത്തരം വാദങ്ങളല്ല സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി പഠിപ്പിക്കേണ്ടത് സയൻസ് ആണെന്നാണ്. അതാണല്ലോ ശരിയും ? അതിനെന്തിനാണ് ഈ പുകിലുകൾ ? കുട്ടികൾ സയൻസ് അല്ലെ പഠിക്കേണ്ടത് ?സ്പീക്കറെ കുരിശിൽ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാർ ചാടിയിറങ്ങി.

- Advertisement -

മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിർക്കാത്തത് എന്നായി ചോദ്യം. മദ്രസകളിലോ ഗീതാ ക്ലാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള മിത്തുകൾ അല്ല പഠിപ്പിക്കേണ്ടത് എന്നാണ് പറഞ്ഞത്.

അത് ഹിന്ദു മിത്തുകൾ ആയാലും ക്രിസ്ത്യൻ മിത്തുകൾ ആയാലും മുസ്‌ലിം മിത്തുകൾ ആയാലും അങ്ങനെ തന്നെ. അതിന്‍റെ ഇടയ്ക്ക് മിഷ്ടർ ചങ്ങനാശേരി പോപ്പ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

നാമജപ പ്രതിഷേധവും അമ്പലങ്ങളിൽ ഗണപതിക്ക് പ്രത്യേക വഴിപാടും കഴിക്കണമത്രേ എന്നാണ് പോപ്പിന്‍റെ ഓർഡർ. വഴിപാട് കഴിക്കുമ്പോൾ ദേവസ്വം ക്ഷേത്രങ്ങളിൽ തന്നെ കഴിക്കണേ പോപ്പേ. അമ്പലങ്ങളുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്പളത്തിനുമൊക്കെ ഉപകരിക്കും ആ സഹായം. നമ്മുടെ നാട്ടിൽ നടക്കുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് കുട പിടിക്കാൻ വേണ്ടി ഒരു സമുദായ സംഘടനയെ രംഗത്തിറക്കി.

- Advertisement -

ആർക്കുവേണ്ടിയാണ് ഈ രാഷ്ട്രീയ നാടകം കളി എന്നത് നാട്ടുകാർക്ക് മനസ്സിലാകും പോപ്പേ.. പണ്ട് ശബരിമലയുടെ പേരിൽ നിങ്ങൾ ഈ നാട്ടിൽ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണല്ലോ ? ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാല്‍ കേരളം കുലുങ്ങും എന്നൊരു തോന്നൽ അങ്ങേയ്ക്ക് ഉണ്ടെന്നു തോന്നുന്നു.

അങ്ങ് കുലുങ്ങിയാൽ ആ കസേരയും അങ്ങും മാത്രമാണ് കുലുങ്ങുക എന്നത് കഴിഞ്ഞ ഏഴ് വർഷമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എന്നാണ് മനസ്സിലാവുക ? ജനാധിപത്യം നാട്ടിൽ പുലരട്ടെ.. സയൻസിന്‍റെ വിവിധ വളർച്ചകൾ കുട്ടികൾ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ..’സംഘടിച്ച് ശക്തരാകുക….വിദ്യ നേടി പ്രബുദ്ധരാകുക..’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week