ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്,വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂര്‍: പച്ചക്കറി എടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോള്‍ ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.തൃശ്ശൂര്‍ അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം. എന്നാല്‍ പാമ്പ് എങ്ങനെയാണ് ഫ്രിഡ്ജിനുള്ളില്‍ കയറിയതെന്ന് അറിയില്ല എന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കോളിഫ്ളവര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു അതിനൊപ്പം പാമ്പും അകത്തുകയറിയതായിരിക്കും എന്നാണ് വീട്ടമ്മയുടെ സംശയം

ഭക്ഷണം പാചകം ചെയ്യാനായി വീട്ടമ്മയായ വാണി പച്ചക്കറി എടുക്കാനായി ശ്രമിക്കുമ്പോഴാണ് കോളിഫ്‌ളവറിനിടയില്‍ പാമ്പിന്റെ വാല്‍ ശ്രദ്ധയില്‍പ്പെട്ടത്, ശേഷം പാമ്പിനെ പുറത്തേക്ക് എടുത്തിട്ടു ഉടന്‍ തന്നെ അത് ഇഴഞ്ഞുപോകുകയും ചെയ്തു.വേനല്‍ കടുത്തതോടെ ഇഴ ജന്തുക്കള്‍ വീടിനുള്ളില്‍ കയറാനുള്ള സാധ്യത കൂടുതലാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു ചൂടുസഹിക്കാനാകാതെ പാമ്പും മറ്റും ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ചുരുണ്ടുകൂടി ഇരിക്കാമെന്നും വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News