ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല ; 12 അടി നീളമുള്ള പാമ്പില്‍ നിന്ന് വീട്ടുകാര്‍ ഭാഗ്യവശാല്‍ മാത്രം രക്ഷപ്പെട്ടു

എറണാകുളം : എറണാകുളത്ത് വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല. നെല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്. 12 അടിയുള്ള രാജവെമ്പാലയില്‍ നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യശാല്‍ മാത്രമാണ്. വീടിന് പുറത്തെ ശുചിമുറിയിലാണ് രാജവെമ്പാലയെ കണ്ടത്. വീട്ടുകാര്‍ ശുചി മുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന് സമീപം കിടക്കുകയായിരുന്നു ഇത്.

വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഓഫീസര്‍ ജെ ബി സാബു, വാച്ചര്‍ ബെന്നി എന്നിവര്‍ എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. 12 അടി നീളമുള്ള പെണ്‍ രാജവെമ്പാലയായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News