പാലക്കാട്: നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചു. റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ. കോട്ടയം ഏറ്റുമാനൂരിൽ മധുര ഗുരുവായൂർ എക്സ്പ്രസിൽ വച്ച് യുവാവിന് പാമ്പുകടിയേറ്റിരുന്നു.. മധുര സ്വദേശി കാർത്തിയെന്നയാൾക്കാണ് കടിയേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ ഒരു യാത്രക്കാരി പാമ്പിനെ കണ്ടിരുന്നു. പരിശോധന നടത്തി കോച്ച് മുദ്രവച്ചിരുന്നു.