‘സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുന്നു, ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടമെന്ന് പലാഷ്

സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ പലാഷ് മുച്ഛല്‍. ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്നും തന്നെക്കുറിച്ച് വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തന്റെ ടീം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പലാഷ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

‘ഞാന്‍ ജീവിതത്തില്‍ മുന്നോട്ടുപോകാനും നിലവിലെ ബന്ധത്തില്‍നിന്ന് പിന്മാറാനും തീരുമാനിച്ചിരിക്കുന്നു. താന്‍ ഏറ്റവും വിശുദ്ധമായി കാണുന്ന ചിലതിനെ കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളില്‍ ആളുകള്‍ വളരെ എളുപ്പത്തില്‍ പ്രതികരിക്കുന്നത് കാണുന്നത് വേദനാജനകമായ കാര്യമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടമാണിത്. എന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഞാന്‍ ഇതിനെയെല്ലാം നേരിടും.

കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ആരേയും കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് സമൂഹം എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വാക്കുകള്‍ക്ക് നാം ഒരിക്കലും മനസിലാക്കാത്ത രീതിയില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയും. വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എന്റെ ടീം കര്‍ശന നിയമ നടപടി സ്വീകരിക്കും. ഈ ദുഷ്‌കരമായ സമയത്ത് എന്നെ സ്‌നേഹത്തോടെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.’-പലാഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

പലാഷ് മുച്ഛലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതായി സ്മൃതി മന്ദാനയും വ്യക്തമാക്കിയിരുന്നു. ഇരുകുടുംബങ്ങളുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ അവര്‍ അറിയിച്ചിരുന്നു. നവംബര്‍ 23-നായിരുന്നു ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ ആശുപത്രിയില്‍ ആയതിനാല്‍ സ്മൃതിയുടെ വിവാഹം മാറ്റിവെയ്ക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ വീണുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പലാഷ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് അവര്‍ നീക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News