കൊല്ലത്ത് വീട്ടുപറമ്പില്‍ അസ്ഥികൂടം; ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍

കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേനില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഇവിടെ തനിച്ച് താമസിച്ചിരുന്ന ജോണിന്റേതാവാം അസ്ഥികൂടം എന്നാണ് പോലീസ് നിഗമനം. താടിയെല്ല്, തലയോട്ടി, കൈകാലുകള്‍ എന്നിവ പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.

അസ്ഥികൂടങ്ങള്‍ പോലീസ് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു ഇയാല്‍. ഒരു മാസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് പറമ്പില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

ജോണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. നായകളുടെ ആക്രമണത്തെ തുടര്‍ന്നുള്ള മരണമോ അതല്ലെങ്കില്‍ മരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ നായകള്‍ കടിച്ചു വലിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News