വീണ്ടും കൊടുംക്രൂരത! ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം ആന്തരികാവയവങ്ങള്‍ നീക്കി

കാണ്‍പൂര്‍: യു.പിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ ആന്തരാവയവങ്ങള്‍ എടുത്തുമാറ്റിയ നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്.

ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്തുനിന്നു പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങള്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആഭിചാര കര്‍മ്മങ്ങള്‍ക്കായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു പോലീസിന്റെ സംശയം.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ പരശുരാം കുരിള്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പരശുരാം, ബന്ധു അങ്കുല്‍ കുരിള്‍, സുഹൃത്ത് ബിരാന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് ലക്കുകെട്ട അങ്കുല്‍, ബീരാന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. അവയവങ്ങള്‍ എടുത്തുമാറ്റിയശേഷം മൃതദേഹം സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ ഉടനടി വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News