24.2 C
Kottayam
Saturday, June 6, 2026

നിർമാണ തൊഴിലാളികളുടെ 6 വയസുകാരിയായ മകളെ മിഠായി കാണിച്ച് വിളിച്ചു, ബലാത്സംഗം ചെയ്ത് കൊന്നു; പ്രതി പിടിയിൽ

Must read

ബെംഗളുരു: ബെംഗളുരുവിൽ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതി അറസ്റ്റിൽ. നഗരത്തിൽ നിർമാണത്തൊഴിലാളികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കവേയാണ് നാട്ടുകാരുടെ പിടിയിലായത്.

ബെംഗളുരുവിലെ ഹൊയ്‍സാല നഗറിലെ വിനായക ലേ ഔട്ടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയായ കുഞ്ഞാണ് ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

കെട്ടിടം പണി നടക്കുന്നതിന് അടുത്ത് തന്നെയാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജോലിയായിരുന്നു കുഞ്ഞിന്‍റെ അച്ഛൻ. അമ്മ നിർമാണത്തൊഴിലാളിയായും തൊട്ടടുത്ത വീടുകളിൽ വീട്ട് ജോലിക്ക് പോയുമായിരുന്നു ജീവിച്ചിരുന്നത്.

- Advertisement -

സംക്രാന്തി ദിവസം കെട്ടിടത്തിൽ  നിർമാണ ജോലികളുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയതായിരുന്നു. അച്ഛനാകട്ടെ കെട്ടിടത്തിന്‍റെ മറുവശത്തുമായിരുന്നു. ഈ സമയം നോക്കി കുഞ്ഞിനെ മിഠായി കാണിച്ച് വിളിച്ച് കൊണ്ട് പോയാണ് ബിഹാർ സ്വദേശിയായ അഭിഷേക് കുമാർ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബലപ്രയോഗത്തിനിടയിൽ കുട്ടി മരിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞെത്തിയ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന സ്വന്തം മകളെയും തൊട്ടടുത്ത് നിൽക്കുന്ന അഭിഷേകിനെയുമാണ്.

- Advertisement -

കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു അഭിഷേകിന്‍റെ പദ്ധതി. ഉറക്കെ നിലവിളിച്ച് പിതാവ് ആളെക്കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. പ്രദേശവാസികൾ അഭിഷേകിനെ കൈകാര്യം ചെയ്താണ് പൊലീസിലേൽപിച്ചത്.

കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അഭിഷേക് കുമാറിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week