24.1 C
Kottayam
Friday, June 5, 2026
No menu items!

കോട്ടയം ജില്ലയിൽ ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക് രോഗമുക്തി

Must read

കോട്ടയം: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ *അഞ്ചു പേര്‍ വിദേശത്തുനിന്നും*

*ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്.*

നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി. *നിലവില്‍ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്.*

- Advertisement -

ആകെ *142 പേര്‍ രോഗമുക്തരായി.*

- Advertisement -

പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -27, കോട്ടയം ജനറല്‍ ആശുപത്രി-34, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-3, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 11 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവര്‍*
—-
1. ഷാര്‍ജയില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന *വാകത്താനം സ്വദേശി(54).* രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

2. പൂനെയില്‍നിന്ന് ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന *കുറിച്ചി സ്വദേശിനി(25)* രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

- Advertisement -

3. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 30ന് എത്തി എറണാകുളത്ത് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന *മാഞ്ഞൂര്‍ സ്വദേശി(48).* രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ശേഷം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4. മസ്‌കറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന *ഭരണങ്ങാനം സ്വദേശി(39).* രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

5. ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന *വെള്ളാവൂര്‍ സ്വദേശി(30).* രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന *ഏറ്റുമാനൂര്‍ സ്വദേശി(39).* രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

*രോഗമുക്തരായവര്‍👇👇👇*
——-
1. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(51)

2. ന്യൂഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(23)

3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(25)

4. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി(20).

5 അബുദാബിയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(7)

6. ദുബായില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(44)

7. സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഗാന്ധിനഗര്‍ സ്വദേശിനി(73)

8. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശി(56)

9. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി(58)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week