തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ കലണ്ടര്‍ അനുസരിച്ചു നാളെ അവധി നല്‍കാനാണു തീരുമാനിച്ചിരുന്നത്.
ഇത് ഇന്നത്തേക്കു മാറ്റണമെന്നു തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര,തമിഴ്നാട് സര്‍ക്കാരുകളുടെ കലണ്ടറിലെ അവധിയുമായി സമന്വയിപ്പിച്ചാണു മാറ്റം വരുത്തിയത്. പകരം ഈ ജില്ലകളില്‍ നാളെ പ്രവൃത്തിദിവസം ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കേരള, എംജി സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എസ് 5 എംസിഎ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.