കൊച്ചി:സ്വര്‍ണാഭരണങ്ങളില്‍ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബി.ഐ.എസ് ആറക്ക തിരിച്ചറിയല്‍ നമ്ബറും (ആല്‍ഫ ന്യൂമറിക് നമ്ബര്‍)ഇനിമുതല്‍ രേഖപ്പെടുത്തും. ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു.
അതേസമയം, ഒരു ഹാള്‍മാര്‍ക്കിംഗ് സെന്ററിന് നിലവിലുള്ള സംവിധാനമനുസരിച്ച് ഒരു ദിവസം 1500 എണ്ണം സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്തു നല്‍കാനുള്ള സംവിധാനമാണുള്ളത്. ഏകദേശം 5000 ടണ്‍ സ്വര്‍ണം കൈവശമുള്ള രാജ്യത്തെ 6 ലക്ഷത്തോളം സ്വര്‍ണ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങിനെയിത് ലഘൂകരിച്ച് നടപ്പാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.
ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ ഇതിനു വേണ്ടി സജ്ജമാകണമെങ്കില്‍ തന്നെ മാസങ്ങളെടുക്കും. യു.ഐ.ഡി സംവിധാനം എല്ലാവര്‍ക്കും പ്രാപ്തമാകുന്ന തരത്തില്‍ ലളിതമാക്കി ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ നടപ്പാക്കാവു. അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയാണ്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.7 ശതമാനം താഴ്ന്ന് ഔണ്‍സിന് 1764.31 ഡോളറിലെത്തി.