രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിര്‍ദ്ദേശം കൊണ്ടുവന്നാല്‍ പാര്‍ട്ടി അതില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍കോഡ് വിഷയത്തില്‍ ഞങ്ങള്‍ മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേല്‍ കേന്ദ്രം എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടി നിലപാട് അറിയിക്കുമെന്ന് റാവത്ത് പറഞ്ഞു.

അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവര്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഏക സിവില്‍ കോഡിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്തണമെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ബില്‍ കൊണ്ടുവരാന്‍ സമയമായോ ഇല്ലെയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും റാവത്ത് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News