കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്തവന്‍… കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍.പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സ്വപ്നയുടേയും സരിത്തിന്റെയും വെളിപ്പെടുത്തല്‍.അന്വേഷണോദ്യോഗസ്ഥരോട് ഇരുവരും ഇക്കാര്യം പറഞ്ഞതായാണ് വിവരം.
സ്വപ്നയും സംഘവും ഒരുമിച്ചുള്ള മദ്യപാന സദസുകളിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മുഖ്യമന്ത്രിയെ കുറിച്ച് മോശമായി സംസാരിച്ചതെന്ന് ഇരുവരും നല്‍കിയ മൊഴികളില്‍ പറയുന്നു. പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല. എല്ലാക്കാര്യങ്ങളും താനാണ് പറഞ്ഞുകൊടുക്കുന്നത്, എന്നവകാശപ്പെട്ട ശിവശങ്കര്‍ പണം കിട്ടിയാല്‍ എല്ലാക്കാര്യവും നടക്കുമെന്നും ഉറപ്പ് നല്‍കിയതായി പറയുന്നു.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നയതന്ത്ര ബാഗേജ് പിടിച്ചെടുത്ത ദിവസങ്ങളില്‍ പ്രതി സ്വപ്ന യുഎഇ കോണ്‍സുല്‍ ജനറലിനേയും വിളിച്ചു. ഫോണ്‍ വിളിയുടെ വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ അഞ്ച് വരെ 20 തവണയാണ് സ്വപ്ന യുഎഇ കോണ്‍സുലിനെ ഫോണില്‍ വിളിച്ചിട്ടുള്ളത്. കസ്റ്റംസ് ബാഗേജ് പിടിച്ചെടുത്ത ദിവസങ്ങളില്‍ അതായത് ജൂലായ് മൂന്നിനും നാലിനും അഞ്ചിനും സ്വപ്ന കോണ്‍സുല്‍ ജനറലുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി നേരത്തെ ഇന്ത്യ വിട്ടിരുന്നു. ചുമതല അറ്റാഷെക്ക് നല്‍കിയാണ് കോണ്‍സുല്‍ യുഎഇയിലേക്ക് പോയത്. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അറ്റാഷെ ഇന്ത്യ വിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് യുഎഇ കോണ്‍സിലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്ത് വരുന്നത്. സ്വര്‍ണക്കടത്തുമായി ആര്‍ക്കും ബന്ധമില്ലെന്ന് പറഞ്ഞ യുഎഇ പിന്നീട് കേസില്‍ അന്വേഷണം നടത്തുമെന്ന് നിലപാടെടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് . കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്ക് പോയത്.
അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു, എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അറ്റാഷെയില്‍ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇ യിലേക്ക് പോയത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനല്‍ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോള്‍ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മര്‍ദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തില്‍ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി. ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു.