25.3 C
Kottayam
Saturday, May 18, 2024

സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍

Must read

കൊച്ചി: സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് എം. ശിവശങ്കറെന്ന് കണ്ടെത്തി. ഈ ഫോണ്‍ ശിവശങ്കറിന് സ്വപ്ന നല്‍കിയതാകാമെന്നാണ് സൂചന.

ഒരു ലക്ഷം രൂപായോളം വിലവരുന്നതാണ് ഈ ഫോണ്‍. അന്വേഷണ സംഘത്തിന് തന്റെ കൈവശമുള്ള ഫോണുകളുടെ ഐഎംഇ നമ്പര്‍ ശിവശങ്കര്‍ നല്‍കിയിരുന്നു. സന്തോഷ് ഈപ്പനും താന്‍ കൈമാറിയ ഫോണുകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.

ഇവ പരിശോധിച്ചപ്പോഴാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളില്‍ ഒന്നാണ് ശിവശങ്കറിന്റെ കൈവശമുള്ളതെന്ന് കണ്ടെത്തിയത്. അതേസമയം, ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week