സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി.കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് തള്ളിയത്.ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല.അന്വേഷണ ഏജൻസികൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കന് പങ്കുണ്ടെന്നായിരുന്നു എൻഫോസ്‌മെന്റിന്റെ വാദം. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി ആയ ശിവശങ്കരൻ തന്റെ ഉന്നത പദവി കള്ളകടത്തിന് ദുരുപയോഗം ചെയ്തു എന്നും എൻഫോഴ്‌സ്മെന്റ് പറയുന്നു. എന്നാൽ തന്നെ ഇതിൽ കുടുക്കിയതാണെന്നും, ഈ കേസിന്റെ ഭാഗമായി താൻ ശാരീരികവും മാനസികവുമായി ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് ശിവശങ്കരൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ് ഒഴിവാക്കാനുള്ള നാടകമാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ എന്നും,ശിവശങ്കരന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കിയിരുന്നു.