28.9 C
Kottayam
Wednesday, May 15, 2024

കൊവിഡ് ഭീതിക്കിടെ വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം

Must read

വയനാട്: കൊവിഡ് ഭീതിക്കിടെ വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്‌കിന്‍ ഡിസീസ് എന്ന വൈറസ് ബാധയെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞ സ്ഥിതിയാണ്. പശുക്കളുടെ കാലില്‍ നീരും ശരീരത്തില്‍ തടിപ്പുമായിരുന്നു ആദ്യ ലക്ഷണം. തുടര്‍ന്ന് ശരീരമാസകലം വൃണമായി.

അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിനുള്ള പ്രതിരോധ വാക്സിന് കടുത്ത ക്ഷാമമാണ്. പ്രതിരോധ വാക്സിന്‍ ലഭ്യമല്ലാതെ വന്നതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

100 ഡോസ് വാക്സിന് 9000 രൂപയാണ് വില. 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചു. 30 കിലോമീറ്റര്‍ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാഗ്ഗം. ഈച്ച, കൊതുക് എന്നിവയും രോഗം പരത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week