32.8 C
Kottayam
Friday, March 29, 2024

മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി

Must read

ദില്ലി: മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍?ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാര്‍ മാതൃകയില്‍ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതല്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ സീതാറാം യെച്ചൂരി സിബിഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും ബിജെപി ദുരുപയോ?ഗം ചെയ്യുകയാണെന്നും ആരോപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week