കടുകുമണി പാട്ടുപാടി വീണ്ടും ആരാധക ഹൃദയം കവര്‍ന്ന് സിതാര
മലയാളികളുടെ ഇഷ്ട ഗായിയാണ് സിതാര കൃഷ്ണകുമാര്‍. പാടിയ പാട്ടുകളൊക്കെത്തന്നെയും ഹിറ്റുകളാണ്. ഇപ്പോഴിതാ വീണ്ടും മനോഹരമായ ഗാനവുമായി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സിത്താര. ‘കപ്പേള’ എന്ന ചിത്രത്തില്‍ സിത്താര പാടിയ ‘കടുകുമണിക്കൊരു കണ്ണുണ്ട്’ എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.
വിഷ്ണു ശോഭനയാണ് ഈ മനോഹര ഗാനം എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അന്നബെന്‍ ആണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.