“കോവിഡ് വാക്സിന്റെ പരീക്ഷണ വിവരങ്ങൾ പുറത്തു വിടാതെ വിശ്വസിക്കില്ല” : സീതാറാം യെച്ചൂരി

ന്യൂഡൽഹി : കോവിഡ് വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.രാഷ്ട്രീയ ലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊവിഡ് വാക്സിന് അനുമതി നൽകുന്നത് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖലയുടെ വിശ്വാസ്യത തകർക്കുമെന്നും യെച്ചൂരി പറഞ്ഞു.

നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും ആനന്ദ് ശർമ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു.രാ​ജ്യ​ത്ത് ര​ണ്ട് കൊവി​ഡ് വാ​ക്സി​നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News