അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ തിളങ്ങി ചേച്ചി ഇഷ അംബാനി; ഈ പിങ്ക് ഗൗണ്‍ ചില്ലറക്കാരനല്ല

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ധനികനായ മികേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ലോകത്തെ പ്രമുഖ വ്യവസായികൾ മുതൽ സിനിമ താരങ്ങൾ വരെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. തൻ്റെ സഹോദരൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ മനോഹരമായ പിങ്ക് ഗൗൺ ധരിച്ച് ഇഷ അംബാനി ശ്രദ്ധാകേന്ദ്രമായി. 

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പരിപാടി ഗുജറാത്തിലെ ജാംനഗറിൽ ആണ് നടക്കുന്നത്. ചടങ്ങുകൾ മാർച്ച് 1 ന്, തുടങ്ങി മാർച്ച് 3 ന് സമാപിക്കും.

ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത ഫാഷൻ ഡിസൈനർ മിസ് സോഹി രൂപകല്പന ചെയ്ത ഗൗൺ ആഡംബരം നിറഞ്ഞുനിൽക്കുന്നതാണ്. അതിലോലമായ പുഷ്പ രൂപങ്ങളാൽ അലങ്കരിച്ച ഓഫ് ഷോൾഡർ ഷീർ ഗൗൺ ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. ഡയമണ്ട് ആക്സസറികൾ വസ്ത്രത്തിന്റെ ബാക്കി കൂട്ടി. 

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന അതിഗംഭീര ആഘോഷമാണ്. അതിഥി പട്ടികയിൽ  പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികൾ, കായികതാരങ്ങൾ, വ്യവസായികൾ എന്നിവരുൾപ്പെടെ 1,000 പേരുണ്ട്. 

ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് ചെയർ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്. 

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലാണ് ബോളിവുഡ്. ഇന്ത്യൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നും ലോക പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചടങ്ങാണ് വരാനിരിക്കുന്നത്. പ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്നാണ് വിവാഹ ആഘോഷങ്ങളിലെ മറ്റൊരു ആകർഷണം.

പുതിയ വിവരങ്ങളനുസരിച്ച് വൻ തുകയാണ് റിഹാന സംഗീത പരിപാടിക്കായി വാങ്ങുന്നത്. 10ഉം 20ഉം അല്ല 66-74 കോടി രൂപയോളമാണ് പ്രതിഫലം എന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. അധികം സ്വകാര്യ വേദികളിൽ പങ്കെടുക്കാത്ത താരം കൂടിയാണ് റിഹാന. റിഹാനയെ കൂടാതെ ഇന്ത്യൻ ഗായകരായ അര്‍ജിത് സിങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍, അജയ് അതുല്‍ എന്നിവരുടെ സംഗീത പരിപാടികളും ഉണ്ടാകും.

ഇന്ന് മുതലാണ് വിവാഹ പരിപാടികൾക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News