24.2 C
Kottayam
Sunday, June 7, 2026

ചേര്‍ത്തലയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

Must read

ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് പിടിയില്‍. ചേര്‍ത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25)യെ കൊലപ്പെടുത്തിയ കേസില്‍ കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷാ (36)ണ് അറസ്റ്റിലായത്. ചേര്‍ത്തല ചെങ്കണ്ടയില്‍ നിന്നാണ്‌ രതീഷിനെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെയാണ് ഹരികൃഷ്ണയെ രതീഷിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രതീഷുമായി ഹരിത വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

രതീഷും യുവതിയുമായി ഏറെ നാളായി അടുപ്പമുണ്ടായിരിന്നു. ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി രതീഷ് വഴക്കിടുന്നത് പതിവായിരുന്നു. പിന്നീട് ഇത് ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു കൊണ്ടേയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടു പോകുകയും തിരിച്ച് വിളിച്ചു കൊണ്ടു വരികയും ചെയ്തിരുന്നത് രതീഷായിരുന്നു.

ഇങ്ങനെയാണ് അടുപ്പമുണ്ടായതെന്നാണ് വിവരം. ഗള്‍ഫില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്ന ഇയാള്‍ നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല. ഇതിനിടയിലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് ഹരികൃഷ്ണയെ സ്വന്തം വീട്ടിലേക്ക് വളിച്ചു കൊണ്ടു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു.കൈകൊണ്ട് തലക്കടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരിന്നു എന്ന് രതീഷ് പോലീസിനോട് പറഞ്ഞു.

കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞാണ് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയത്. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇതിനിടയില്‍ ഹരികൃഷ്ണയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. രതീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെ വിവരം പോലീസിനെ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

- Advertisement -

ഇതിനിടെ രതീഷുമായുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളലുണ്ടായതോടെ ഹരികൃഷ്ണ മറ്റൊരു മുസ്ലീം യുവാവുമായി സ്‌നേഹബന്ധത്തിലാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രതീഷ് വലിയ പ്രശ്‌നമുണ്ടാക്കി. ഇതിനെ തുടര്‍ന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week