Entertainment

പൂര്‍ണ നഗ്‌നയായി കണ്ണാടിക്കു മുന്നില്‍ ബ്രിട്ട്‌നി; സ്വാതന്ത്ര്യത്തിന്റെ ഊര്‍ജമെന്ന് കുറിപ്പ്

പോപ് താരം ബ്രിട്ട്‌നി സ്പിയേഴ്‌സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. പൂര്‍ണ നഗ്‌ന ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അവ. കണ്ണാടിക്കു മുന്നില്‍ നഗ്‌നയായി നില്‍ക്കുന്നതിന്റെയും നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ട് സെല്‍ഫി എടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തത്.

ചിത്രങ്ങള്‍ക്കൊപ്പം ബ്രിട്ട്‌നി സ്പിയേഴ്‌സ് കുറിച്ച വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ‘സ്വതന്ത്രയായ സ്ത്രീയുടെ ഊര്‍ജം എത്രത്തോളമാണെന്ന് മുന്‍പൊരിക്കലും തനിക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല’ എന്നാണ് ഗായിക എഴുതിയിരിക്കുന്നത്.

13 വര്‍ഷം നീണ്ട രക്ഷാകര്‍തൃ ഭരണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബ്രിട്ട്‌നി മോചിതയായത്. ഗായികയുടെ സ്വത്തുക്കളെല്ലാം പിതാവ് ജാമി സ്പിയേഴ്‌സ് കൈവശം വച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തനിക്ക് അനൂകൂലമായി വിധി വന്നപ്പോഴും നഗ്‌നചിത്രം പങ്കുവച്ചായിരുന്നു ബ്രിട്ട്‌നിയുടെ ആഘോഷം.സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ, താന്‍ വിവാഹിതയാകുകയാണെന്ന് ബ്രിട്ട്‌നി അറിയിച്ചിരുന്നു.

സാം അസ്ഖാരിയാണു വരന്‍. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും വിഡിയോയും ഗായിക ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. 40കാരിയായ ബ്രിട്ട്‌നിയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹബന്ധത്തില്‍ ഗായികയ്ക്കു രണ്ടു മക്കളുണ്ട്.

https://www.instagram.com/p/CYh7EBAOssB/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button