KeralaNews

സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ, ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു; പ്രതി ബിനോയ്

ഇടുക്കി: പണിക്കന്‍കുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നല്‍കി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുക്കും.

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ് മൊഴി നല്‍കി. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്.

മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു പ്രതി ബിനോയി ഒളിവില്‍ കഴിഞ്ഞത്. രണ്ട് ദിവസം മുന്‍പാണ് പെരിഞ്ചാംകുട്ടിയില്‍ എത്തിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബിനോയ് പിടിയിലാകുന്നത്. ബിനോയിയുടെ സിംകാര്‍ഡുകള്‍ കേന്ദ്രീകരിക്ക് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

അതേസമയം ബിനോയിക്കെതിരെയുള്ള പരാതി ഊര്‍ജിതമായി അന്വേഷിക്കണമെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ലോക്കല്‍ പോലീസ് അവഗണിച്ചതായി ആക്ഷേപമുണ്ട്. ഒളിവില്‍ കഴിയുന്ന ബിനോയിക്കെതിരേ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഏഴ് കേസുകള്‍ നിലവില്‍ ഉണ്ട്. ഇടുക്കിയില്‍ അക്ഷയ കേന്ദ്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതടക്കം വേറേയും കേസുകള്‍ ഉണ്ട്.

ജില്ലയിലെ വേറെ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പോലീസ് പറയുന്നു.ഇതിനാല്‍ സിന്ധുവിന്റെ അമ്മയുടെ പരാതി കാര്യക്ഷമായി അന്വേഷിക്കണമെന്ന് പരാതി ലഭിച്ചയുടന്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്.എന്നാല്‍, 15-ന് വീട്ടിലെത്തിയ പോലീസ് ബിനോയിയോട് അടുത്തദിവസം സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ച് പോയി.

എന്നാല്‍, 16-ന് ബിനോയി സ്റ്റേഷനില്‍ എത്തിയില്ല. വീട്ടില്‍ ഉണ്ടായിരുന്ന ഏലക്കായ് വിറ്റ് പുറ്റടിയിലെത്തി അവിടെനിന്ന് 17-ന് തമിഴ്നാട്ടിലേക്ക് കടന്നു. ഇതിന് സാഹചര്യം ഒരുക്കിയത് വെള്ളത്തൂവല്‍ പോലീസാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button