27.6 C
Kottayam
Sunday, June 7, 2026

silverline:ഡിപിആറിൽ പിടിവാശിയില്ല, വികസനത്തിൽ ആരെയും ഒപ്പം നിർത്തും: എകെ ബാലൻ

Must read

തിരുവനന്തപുരം: സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ പറഞ്ഞു.

ശ്രീധരൻറ ബദൽ സിപിഎം – ബിജെപി ഡീലിൻറെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു.

വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സിൽവർ ലൈൻ ബദൽ നിർദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയിൽ, പിന്നെ ഹൈ സ്പീഡ് റെയിൽ പദ്ധതിയെന്ന നിർദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്. 105 കിലോമീറ്റർ തുരങ്കപാതയും 180 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ് നിർദ്ദേശിച്ചത്.

തുരങ്ക-എലിവേറ്റഡ് പാതകളായതിനാൽ ചെലവ് കുറവെന്നാണ് വാദം. പരിസ്ഥിതി സൗഹൃദമായതിനാൽ വിദേശവായ്പക്ക് തടസ്സമാകില്ലെന്ന് കണക്ക് കൂട്ടലുമുണ്ട്. സ്റ്റാൻഡേർഡ് ഗേജിൽ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിട്ടും 40 ശതമാനം വായ്പയെടുത്തും പദ്ധതി നടപ്പാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ നിർമ്മിക്കലടക്കം ചുമതല ഡിഎംആർസിക്ക് നൽകണമെന്ന് നിർദ്ദേശിച്ച ഇ ശ്രീധരൻ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

- Advertisement -

എന്നാൽ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ ഡിപിആറിൽ 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിൽ തന്നെ 1074.19 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കണമെന്നായിരുന്നു.

- Advertisement -

പദ്ധതിക്ക് ആകെ കണക്കാക്കിയ ചെലവ് 63490 കോടി രൂപയായിരുന്നു. 33699 കോടി വായ്പയിലൂടെ കണ്ടെത്താനായിരുന്നു നീക്കം. സ്റ്റാൻഡേർഡ് ഗേജ് പദ്ധതിയിൽ 11.53 കിലോമീറ്റർ തുരങ്കപാതയും 292.73 കിലോമീറ്റർ പാതയുമാണ് നിർദ്ദേശിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week