കൊച്ചി: പിറവം സ്വദേശി യുഎസിൽ വെടിയേറ്റ് മരിച്ചു. കളമ്പൂർ ചാത്തംകുഴിയിൽ സി വി വിജയകുമാർ (55) ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടയിലാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം നടന്നത്.
ഒഹായോയിലെ കൊളംബസിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണ് വിജയകുമാർ. കടയിൽ എത്തിയ ആൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ വിജയകുമാറിനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
20 വർഷമായി വിജയകുമാർ ഒഹായോയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈയിൽ വിജയകുമാർ നാട്ടിൽ വന്നിരുന്നു. റിട്ട. ക്യാപ്റ്റൻ സി വേലായുധന്റെയും ലീലയുടെയും മകനാണ് വിജയകുമാർ. മക്കൾ: പ്രണവ്, പ്രവീൺ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News