25.5 C
Kottayam
Saturday, June 6, 2026

‘കൊട്ടിക്കലാശം’ കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം

Must read

തിരുവനന്തപുരം:ആവേശം കൊട്ടിക്കയറിയ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം കടലോളം ആവേശമാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കണ്ടത്. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശം വാരിവിതറാനെത്തിയത്.

നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിന്‍റെ സ്റ്റാർ ക്യാമ്പെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളിൽ ആവേശമായത്. ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്.

വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ. ഈസ്റ്റർ ദിവസമായ ഇന്ന് മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും. തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും.

പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പോലീസ് സംരക്ഷണം നൽകും.

- Advertisement -

കോഴിക്കോട്ടെത്തിയ രാഹുൽ ഗാന്ധി അവിടെ നിന്നാണ് നേമത്ത് എത്തിയത്. രാഹുൽ എത്തിയതോടെ കോൺ​ഗ്രസ് പ്രവർത്തകർ അത്യധികം ആവേശത്തിലായിരുന്നു. ഹെലിപാഡിൽ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുൽ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ​ഗാന്ധി നേമത്ത് പറഞ്ഞു.

- Advertisement -

പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. ബിജെപിയും ആർ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവർക്ക് ധാർഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാൽ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ടി വരില്ല.

ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാൽ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

രണ്ട് മണിമുതൽ ഏഴ് മണിവരെ ധർമടത്തെ ചെങ്കടലാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ. ധർമടം മണ്ഡലത്തിൽ പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിരയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രചാരണ റോഡ് ഷോയിൽ അണിനിരന്നത്. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.

- Advertisement -

തെരഞ്ഞെടുപ്പ് പ്രചാരണം ആവശത്തോടെ കൊട്ടിക്കലാശിച്ചപ്പോൾ ആത്മവിശ്വാസമാണ് എൻഡിഎ സ്ഥാനാർത്ഥികൾ പ്രകടിപ്പിക്കുന്നത്. റോഡ് ഷോ നടത്തിയും ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ റോഡ് ഷോയിൽ പങ്കെടുത്ത് ബിജെപി സ്ഥാനാർത്ഥി വി വി രാജേഷ് പറഞ്ഞത് താൻ ഉറച്ച ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞു.

തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമരരൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ റോഡ് ഷോ. മുഖ്യമന്ത്രിയെയും രാഹുൽ ​ഗാന്ധിയെയും വിമർശിച്ച് കുമ്മനം രാജശേഖരൻ പറഞ്ഞത് ഇരുകൂട്ടരും ഇരട്ടകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് എത്ര ശരിയാണ് എന്നായിരുന്നു. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെയും രാഹുലിന്റെയും പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. രണ്ട് പേരും പറയുന്നത് ഒന്നു തന്നെയാണ്.

ഇരുകൂട്ടരുടെയും ആവശ്യം എൻഡിഎയെ, ബിജെപിയെ തോൽപ്പിക്കുക എന്നതാണ്. നേമത്ത് താമരയ്ക്ക് യാതൊരു പ്രശ്നവുമില്ല. തനിക്ക് അങ്ങേയറ്റം ശുഭപ്രതീക്ഷയാണുള്ളതെന്നും യാതൊരു ഭയാശങ്കകളുമില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ ത്യപ്പൂണിത്തുറയിൽ റോഡ് ഷോ നടത്തിയാണ് സ്ഥാനാർഥി ഡോ. കെ. എസ് രാധാകൃഷ്ണൻ കൊട്ടിക്കലാശം നടത്തിയത്.

അവസാന മണിക്കൂറിൽ റോഡിൽ പ്രവർത്തകർക്കൊപ്പം നടന്നു വോട്ടു തേടുകയായിരുന്നു ഒല്ലൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. ഇത്തവണ വിജയം ഉറപ്പെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ജെ ആർ പദ്മകുമാറിന് വേണ്ടി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week