24.6 C
Kottayam
Saturday, June 6, 2026

ലോകകപ്പ് ഫൈനൽ ദിവസം എയർ ഇന്ത്യ വിമാനത്തിൽ സിഖ് വംശജർ കയറരുത്; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ

Must read

ന്യൂഡൽഹി: നവംബർ 19ന് എയർ ഇന്ത്യാ വിമാനത്തിൽ സിഖ് വംശജർ ആരും കയറരുതെന്ന മുന്നറിയിപ്പുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ വീഡിയോയിലാണ് ഗുർപത്വന്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 19 ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകൾക്ക് “ജീവൻ അപകടത്തിലാകും” എന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

നവംബർ 19ന് സിഖ് ജനതയോട് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. ആഗോളപരമായി ഉപരോധങ്ങൾ നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവൻ അപകടത്തിലാകും എന്നായിരുന്നു പന്നൂൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്.

അതിനൊപ്പം തന്നെ ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും പുന്നൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ദിവസമാണെന്നും ഭീകരൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇസ്രയേലിന് മേൽ നടത്തിയതിന് സമാനമായി ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഒക്ടോബർ 10ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ നിരോധിത യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനായ പന്നൂൻ പറഞ്ഞിരുന്നു. ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ നിന്നും പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോ.

- Advertisement -

നേരത്തെ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനാൽ 2020ൽ ഇന്ത്യ പന്നുനെ ഭീകരരുടെ പട്ടികയിൽ പെടുത്തിയിരുന്നു. പിന്നീട്, ഇയാളുടെ കൃഷി ഭൂമിയും കണ്ടുകെട്ടിയിരുന്നു.

- Advertisement -

രാജ്യദ്രോഹ കേസ് അടക്കം 22 ക്രിമിനൽ കേസുകളിൽ പഞ്ചാബിൽ പ്രതിയാണ് ഇപ്പോൾ യുഎസിൽ കഴിയുന്ന ഗുർപത്വന്ത് സിങ് പന്നുൻ. 2022 ഒക്ടോബർ മാസത്തിൽ പന്നുനിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോടു ആവശ്യപ്പെട്ടിരുന്നു.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതിനും പന്നുനിനെതിരെ നിലവിൽ കേസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week