28.8 C
Kottayam
Thursday, June 4, 2026

‘അഹങ്കാരം കൊണ്ട് പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു; അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്; സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ

Must read

ഡൽഹി: വർഷം 2022 മേയ് 29ന് വൈകിട്ട് തന്റെ എസ്‌യുവി കാറിൽ യാത്ര ചെയ്യുമ്പോഴാണ് പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാല ദാരുണമായി കൊല്ലപ്പെടുന്നത്. പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് കൊലയാളികൾ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. നൂറിലധികം വെടിയുണ്ടകളാണ് സിദ്ധു മൂസെ വാലയുടെ വാഹനത്തിൽ പതിച്ചത്. കൊലപാതകം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം കേസിലെ മുഖ്യപ്രതി സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോൾഡി ബ്രാറിന്റെ വെളിപ്പെടുത്തൽ.

”അഹങ്കാരം കൊണ്ട് അവൻ പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു. ഞങ്ങൾക്ക് അവനെ കൊല്ലുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്”-ഗോൾഡി ബ്രാർ വ്യക്തമാക്കി.

- Advertisement -

അതേസമയം, പഞ്ചാബിലെ മുക്തസർ സാഹിബ് സ്വദേശിയായ ഗോൾഡി ബ്രാർ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയാണ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാറിനെ യുഎപിഎ പ്രകാരം സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർപോൾ അദ്ദേഹത്തിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

- Advertisement -

ഇന്ത്യ-പാകിസ്താൻ അതിർത്തിയിലൂടെ ഡ്രോണുകൾ വഴി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്ന ഒരു ശൃംഖലയുടെ ഭാഗമാണ് ബ്രാർ എന്ന് ആഭ്യന്തരമന്ത്രാലയം ഒരു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. നിരോധിത ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായും ബ്രാറിന് ബന്ധമുണ്ട്. കൊലപാതകങ്ങൾ, തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ട്‌മെന്റ്, മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പഞ്ചാബിലെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.

- Advertisement -

ലോറൻസ് ബിഷ്‌ണോയിയും സിദ്ധു മൂസെവാലയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് ഗോൾഡി ബ്രാർ പറഞ്ഞു. പഞ്ചാബിൽ നടന്ന ഒരു കബഡി ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് സിദ്ധുവുമായി പ്രശ്‌നങ്ങൾ തുടങ്ങിയത്. തങ്ങളുടെ എതിരാളികൾ വരുന്ന ഗ്രാമത്തിലായിരുന്നു മത്സരം നടന്നത്. സിദ്ധു തങ്ങളുടെ എതിരാളികളെ പ്രോത്സാഹിപ്പിച്ചു. ബിഷ്‌ണോയിയുടെ സുഹൃത്തും മധ്യസ്ഥനുമായ മുദ്ദുഖേരയുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കുറഞ്ഞിരുന്നു. പക്ഷേ മിദ്ദുഖേര 2021 ആഗസ്റ്റിൽ മൊഹാലിയിൽവെച്ച് വെടിയേറ്റു മരിച്ചു.

സിദ്ധുവിന്റെ പങ്ക് എല്ലാവർക്കും അറിയാമായിരുന്നു, പോലീസിനും മാധ്യമപ്രവർത്തകർക്കും എല്ലാം അറിയാം. രാഷ്ട്രീയക്കാരും അധികാരികളുമായി സിദ്ധുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ അധികാരവും പണവും തന്റെ സ്വാധീനവുമെല്ലാം തങ്ങളുടെ എതിരാളികളെ സഹായിക്കാനാണ് സിദ്ധു ഉപയോഗപ്പെടുത്തിയത്.

അവൻ ചെയ്തതിന് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നു. അവനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കേണ്ടിയിരുന്നു. പക്ഷേ, ആരും തങ്ങൾ പറഞ്ഞത് കേട്ടില്ല. അതുകൊണ്ട് അത് തങ്ങൾ സ്വയം ഏറ്റെടുത്തു. മാന്യത ബധിര കർണങ്ങളിൽ വീണപ്പോൾ അത് തുറക്കാൻ വെടിയൊച്ചകൾ വേണ്ടിവന്നു-ബ്രാർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week