News

സൈന നെഹ്വാളിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; നടന്‍ സിദ്ധാര്‍ത്ഥ് വിവാദത്തില്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ സിദ്ധാര്‍ത്ഥ് വിവാദത്തില്‍. പഞ്ചാബില്‍ ബച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞതിനെ വിമര്‍ശിച്ച് സൈന കുറിച്ച ട്വീറ്റിന് സിദ്ധാര്‍ത്ഥ് നല്‍കിയ റിപ്ലെ ആണ് വിവാദമായിരിക്കുന്നത്. ട്വീറ്റില്‍ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭര്‍ത്താവും പിതാവുമടക്കമുള്ളവര്‍ രംഗത്തുവന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരു സംഘം അരാജകവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു’- ഇങ്ങനെയായിരുന്നു സൈനയുടെ ട്വീറ്റ്. ഈ ട്വീറ്റിനുള്ള സിദ്ധാര്‍ത്ഥിന്റെ മറുപടിയാണ് വിവാദമായത്.

‘അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളില്‍ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ട്വിറ്ററും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കരുതുന്നു’- സിദ്ധാര്‍ഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. ന്യൂസ് 18നോടായിരുന്നു താരത്തിന്റെ പ്രതികരണം.

ഇതിനു പിന്നാലെ സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപും സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തി. ‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കണം. ഇങ്ങനെ പ്രതികരിച്ചതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് താങ്കള്‍ കരുതിയതെന്ന് തോന്നുന്നു.’ കശ്യപ് ട്വീറ്റ് ചെയ്തു.

https://twitter.com/Actor_Siddharth/status/1478936743780904966?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1478936743780904966%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

ശേഷം സൈനയുടെ പിതാവ് ഹര്‍വിര്‍ സിംഗ് നെഹ്വാളും സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തി. ‘മകളെക്കുറിച്ച് അത്തരം വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. എന്റെ മകള്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടി. ഇന്ത്യയ്ക്കായി പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്തുചെയ്തു’- അദ്ദേഹം ചോദിച്ചു. ഇതോടെ, മോശം അര്‍ഥത്തിലല്ല ട്വീറ്റിലെ പരാമര്‍ശങ്ങളെന്ന വിശദീകരണവുമായി നടന്‍ രംഗത്തെത്തി. താരം ട്വീറ്റ് പിന്‍ ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button