സര്‍ക്കാര്‍ അപ്പീല്‍ തള്ളി; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. എതിര്‍ വാദങ്ങളുമായി സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15 നാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News