തിരുവനന്തപുരം: കോവളത്ത് വിദേശിയെ ക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെന്ഷന് പിന്‍വലിച്ചു. നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഷാജി വിശദീകരണം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേനയാണ് ഷാജി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. പുതുവർഷ തലേന്ന് കോവളം തീരത്തേക്ക് മദ്യം കൊണ്ടു പോകരുതെന്ന് നിർദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള നടപടി ക്രമങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് വിശദീകരണത്തിൽ പറഞ്ഞിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News