24.1 C
Kottayam
Friday, June 5, 2026

പൂവാറിൽ യുവാവിന് മർദ്ദനം, എസ്.ഐക്ക് സസ്പെൻഷൻ

Must read

തിരുവനന്തപുരം:പൂവാറിൽ യുവാവിനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനെയാണ് പൂവാർ എസ്‌ഐ സനൽ മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എസ് ഐ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സുധീർ ഖാൻറെ ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാറിൽ നിൽക്കുമ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തതും തുടർന്ന് മർദ്ദിച്ചതും.ഓട്ടോറിക്ഷ തൊഴിലാളിയാണ് സുധീർ ഖാൻ.

ബൈക്കിനു സമീപത്തുനിന്ന സുധീർ ഖാനോട് ലൈസൻസ് ആവശ്യപ്പെട്ട പോലീസ് സംഘം രേഖകൾ ബൈക്കിൽനിന്ന് എടുക്കുന്നതിനു മുമ്പ്തന്നെ മർദ്ദനം ആരംഭിക്കുകയായിരുന്നു
എന്നാണ് പരാതി. വാഹനത്തിലുണ്ടായിരുന്ന പോലീസുകാരും എസ്ഐയും സ്റ്റേഷനിലെത്തി എത്തിച്ചും മർദ്ദനം തുടർന്നതായി സുധീർ ഖാൻ പറയുന്നു.ചികിത്സയിലാണ് ഇയാൾ.

എന്നാൽ പൂവാറിൽ ബോട്ട് ടൂറിസത്തിനായി എത്തുന്ന വിനോദസഞ്ചാരികളെ ചിലർ ശല്യപ്പെടുത്തുന്നത് പതിവാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയത് ആണെന്നും സംഭവസ്ഥലത്തുനിന്ന്
കസ്റ്റഡിയിലെടുത്ത സുധീർ ഖാനെ വൈകിട്ടോടെ വിട്ടയക്കുക ആയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.എന്നാൽ മർദ്ദിച്ച കാര്യത്തിൽ പോലീസ് മൗനമാണ് .മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൂടി സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ്
എസ്ഐക്ക് നേരെ നടപടിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week