31.3 C
Kottayam
Saturday, September 28, 2024

എസ്‌ഐയെ സി.ഐ കള്ളക്കേസില്‍ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി; അന്വേഷണത്തിന് ഉത്തരവ്,സംഭവം തൃശൂരിൽ 

Must read

തൃശൂര്‍: തൃശൂര്‍സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയെ സിഐ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ടി ആര്‍ ആമോദിനെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികില്‍ ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയിലെടുത്തത് എന്നാണ് ആമോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്.

ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയും കമ്മീഷണറും നെടുപുഴ സിഐ ടി ജി ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ആമോദിനെതിരെ എടുത്തത് കള്ളക്കേസ് എന്നാണ് സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞമാസം 30നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴിയരികില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയിലെടുത്തത് എന്നാണ് ആമോദിന്റെ പരാതിയില്‍ പറയുന്നത്.

തൊട്ടടുത്തുള്ള മരക്കമ്പനിയില്‍ കുറച്ചാളുകള്‍ ഇരുന്ന് മദ്യപിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. പരിശോധനയില്‍ മരക്കമ്പനിയില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇത് ആമോദ് അടക്കമുള്ളവര്‍ മദ്യപിച്ച കുപ്പിയാണെന്ന് ആരോപിച്ചാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ ആമോദിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ആദ്യം ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ നേരിയ അളവില്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആമോദിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോക്ടര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും വിവരം ഉണ്ട്. ആമോദിനെ ഒരു ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ വെയ്ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി ആമോദിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിഐയ്‌ക്കെതിരായ അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week