24.1 C
Kottayam
Sunday, June 7, 2026

രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷബാധക്കെതിരായ വാക്‌സിന്‍ കുത്തിവെച്ച സംഭവം,ഗുരുതര വീഴ്ചയെന്ന്  ഡിഎംഒയുടെ റിപ്പോര്‍ട്ട്;നഴ്‌സിനെതിരെ നടപടി

Must read

കൊച്ചി: രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷബാധക്കെതിരായ വാക്‌സിന്‍ കുത്തിവെച്ച സംഭവത്തിൽ നഴ്‌സിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യ വകുപ്പിന് നല്‍കി. മരുന്നു മാറി കൂത്തിവെച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 

ചീട്ട് പരിശോധിക്കാതെയാണ് നഴ്‌സ് കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയത്. കൂടെ ആളില്ലാതിരുന്നപ്പോള്‍ കുത്തിവയ്‌പ്പെടുത്തതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നഴ്‌സിന് വീഴ്ച സംഭവിച്ചതായി ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. മരുന്നുമാറി കുത്തിവെച്ച താല്‍ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏഴു വയസ്സുകാരിക്ക് വാക്‌സിന്‍ കുത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പനിബാധിച്ച ഏഴ് വയസുകാരി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തതിനാല്‍ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. 

ഇതിനായി ലാബില്‍ ചെന്ന കുട്ടിയ്ക്കാണ് പേവിഷ വാക്‌സിന്‍ നല്‍കിയത്. ആശുപത്രി ഫോം പൂരിപ്പിക്കാനായി കുട്ടിയുടെ അമ്മ ലാബില്‍ നിന്നും മാറിയപ്പോഴായിരുന്നു കുത്തിവയ്‌പ്പെടുത്തത്.

- Advertisement -

പേവിഷ വാക്‌സിന്‍ കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിനെതിരെ പരാതിപ്പെടാനില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. എന്നാല്‍ നടപടി എടുക്കുന്നതില്‍ താല്‍പ്പര്യമില്ല. പൊലീസില്‍ പരാതി കൊടുത്തിട്ടില്ല. ഇനി ഇത്തരത്തിലുള്ള വീഴ്ച ഒരാള്‍ക്കു നേരെയും ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week